ടാറ്റാ 1515 ( BS-4 ) ബസ് ഷാസി
* * * * * * * * *
ലോകത്തിലെ ഏറ്റവും വലിയ 5 ബസ് നിർമാണ കമ്പനികളിൽ ഒന്നാണ് നമ്മുടെ സ്വകാര്യ അഹങ്കാരമായ ടാറ്റാ മോട്ടോർസ്.
1954 ൽ ഡെയ്‌മ്ലർ ബെൻസുമായി ചേർന്നാണ് ടാറ്റാ വാഹന നിർമാണ രംഗത്തേക്ക് കടന്നു വന്നത്. അതിനു മുൻപ് ടെൽകോ എന്ന പേരിൽ തന്നെ ലോക്കോമോട്ടീവ് എൻജിനുകൾ നിർമിച്ചു വരികയായിരുന്നു .
1969 ൽ ബെൻസുമായുള്ള സഖ്യം അവസാനിച്ചു എങ്കിലും ടാറ്റാ ബസ് ഷാസി നിർമാണം സായത്തമാക്കിയിരുന്നു.
പെട്ടെന്നുള്ള ബെൻസ് ന്റെ പിന്മാറ്റത്തെ ഉൾകൊള്ളാൻ ആയില്ലെങ്കിലും.
അവർ ഉപേക്ഷിച്ചു പോയ സാങ്കേതിക വിദ്യ ഊതി കാച്ചി പൊന്നാക്കിയ ചരിത്രമാണ് പിന്നീട് കാണാനായത്.
ഇപ്പോളും അതിന്റെ തിരു ശേഷിപ്പുകൾ ടാറ്റാ സൂക്ഷിക്കുന്നുണ്ട്.
ടാറ്റാ എസ് ഇ ലോറി, 1613 ബസ് വകഭേദം എന്നിവയുടെ അടിസ്ഥാനം മെഴ്‌സിഡസ് ന്റെ തന്നെ om 352 എന്ന എൻജിന്റെ ഏറ്റവും പുതിയ തലമുറയാണ്.
ഏറെ പണിപ്പെട്ട് ഓരോ മലിനീകരണ ചട്ടങ്ങൾക്കനുസരിച് ടാറ്റാ അതിനെ ഉടച്ചു വാർത്തു ഒടുവിൽ ഭാരത് സ്റ്റേജ് നിലവാരം 4 ൽ അത്യാധുനിക കോമൺ റെയിൽ സാങ്കേതിക വിദ്യ വരെ നൽകിയിരിക്കുന്നു.
ഇതിനോടൊപ്പം 1994 ൽ ടാറ്റാ യുടെ കൂട്ട് കൂടിയ അമേരിക്കൻ സുഹൃത് കമ്മിൻസ് വന്നു. ആധുനിക കാലഘട്ടത്തിൽ വാണിജ്യ വാഹന രംഗത്ത് ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ടാറ്റാ കമ്മിൻസ് സംയുക്ത സംരംഭം വഹിച്ച പങ്ക് ചെറുതല്ല ടാറ്റാ യുടെ തനത് 697 സീരിയസ് എഞ്ചിനെക്കാൾ അല്പം സങ്കീര്ണമാണെങ്കിലും, ഏതു മോശം സാഹചര്യങ്ങളും തരണം ചെയ്യാനുള്ള ഇതിന്റെ ടോർക് എടുത്തു പറയേണ്ടതാണ്.
ടാറ്റാ കമ്മിൻസ് എഞ്ചിൻ ബസ് ചാസിസ് ൽ തെക്കേ ഇന്ത്യയിൽ ടാറ്റാ ക്ക് അല്പം കാലിടറി. അശോക് ലെയ്ലാൻഡ് സങ്കീർണത കുറഞ്ഞ മെക്കാനിക്കൽ പന്പുള്ള എഞ്ചിൻ നൽകുന്നതും, ചെറിയ വാഹനങ്ങളിലേക്കുള്ള ടാറ്റാ യുടെ ചുവടു മാറ്റവും സർവീസ് അപര്യാപ്തതകളും കമ്പനിക്ക് തല വേദനയായി.
എന്നാൽ ഭാരത് സ്റ്റേജ് നിലവാരം നാലിൽ വന്നപ്പോൾ ബസ് ചാസിസ് വിഭാഗത്തിൽ അശോക് ലെയ്‌ലാൻഡിനോട് ഏറ്റു മുട്ടാൻ തയ്യാറായ പുതിയ 1515 bs4 ഷാസിയെ അടുത്തറിയാം.
പുതിയ മലിനീകരണ ചട്ടങ്ങളിൽ സെലെക്ടിവ് കാറ്റാലിറ്റിക് റീ സെർക്യൂലഷൻ സാങ്കേതിക വിദ്യ ലോകത്തിൽ പ്രമുഖ വാഹന നിർമാതാക്കൾ എല്ലാം പ്രചാരത്തിൽ ഉപയോഗിക്കുന്നതാണ്. എൻജിൻ എക്സ് ഹോസ്റ്റ് ഗ്യാസ് യൂറിയ സൊല്യൂഷൻ യുമായി പ്രവർത്തിപ്പിച്ചു വിഷ രഹിത വാതകമാക്കി മാറ്റുന്നു, ആയതിനാൽ എഞ്ചിനിലേക്ക് വീണ്ടും എക്സ്ഹോസ്റ്റ് ഗ്യാസ് കടത്തി വിട്ടു എഞ്ചിൻ അമിതമായി കരി പിടിപ്പിക്കാതെ കൂടുതൽ ആയുസ്സും ഇന്ധന ക്ഷമത യും ഉറപ്പ് നൽകുന്നു. 100 ലിറ്റർ ഡീസൽ ന് 5 ലിറ്റർ ൽ താഴെ അനുപാതത്തിൽ def (ഡീസൽ എക്സ് ഹോസ്റ്റിവ് സൊല്യൂഷൻ (യൂറിയ )) ഒഴിച്ചാൽ മതിയാകുന്നതാണ്.
എഞ്ചിൻ ആകട്ടെ പഴയ 1512 കമ്മിൻസ് മോഡൽ നേക്കാൾ ശക്തമായി.
5883 cc ആറു സിലിണ്ടർ കമ്മിൻസ് isbe കോമൺ റെയിൽ ഡീസൽ എഞ്ചിൻ 2500 rpm ൽ 156 hp കരുത്തും. 1200 rpm മുതൽ തന്നെ 600 ന്യൂട്ടൻ മീറ്റർ ടോർക്കും നൽകുന്നു.
മികച്ച സഡൻ പിക്കപ്പ് ഉറപ്പ് നൽകുന്ന തരത്തിൽ G-600 സീരിയസ് 6 സ്പീഡ് ഗിയർ ബോക്‌സും ഒത്തു ചേരുന്നു.
സുഖമമായ ഡ്രൈവിംഗ് ന് " പൂപോലുള്ള "352 mm എയർ ക്ലച്ച് ആണ് നൽകുന്നത് വളരെ ആയാസ രഹിതമാണ് ഇതിന്റെ പ്രവർത്തനം.
എബിഎസ് ബ്രേക്കിംഗ് സംവിധാനമാണ്. എയർ ബ്രേക്ക് പ്രശസ്‌തമായ വാബ്‌കോ കമ്പനി നൽകുന്നതാണ്
സുഖമമായ ഡ്രൈവിംഗ് ന് 6 തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവിംഗ് സീറ്റ് ആണ്. കുഷ്യനോട് കൂടിയ സീറ്റ് ആണ്. പവർ സ്റ്റിയറിംഗ് പുതിയ തരത്തിൽ വ്യാസം കുറച്ച രീതിയിലുള്ളത് കയ്യിൽ മുറുകെ പിടിക്കാൻ സുഖമകരമാണ്.
പഴയ മോഡൽ ടാറ്റാ യുടെ ബസ് ചാസിസ് ൽ ഭംഗിയില്ലാത്ത ചതുര വടിവുള്ള മീറ്റർ കൺസോൾ മനോഹരമായ ഡിജിറ്റൽ ഡിസ്പ്ലേ യോട് കൂടിയ സംവിധാനത്തിലേക്ക് മാറിയിരിക്കുന്നു. വളരെ ആകർഷകമാണ്. ഒപ്പം അത്യാവശ്യം വേണ്ട സ്വിച്ചുകളും ഒപ്പം ക്രമീകരിച്ചിരിക്കുന്നു.
രണ്ടു തരത്തിൽ ഉള്ള ഷാസി ലഭ്യമാണ്.
ആദ്യത്തേത് lp എന്നാൽ പഴയ ബ്രിട്ടീഷ് തിരു ശേഷിപ്പാണ് ലാസ്റ്റ് വാഗൺ പുൽമാന് എന്നാണ് മനസ്സിലാകണമെങ്കിൽ മുൻ ടയർ ന് മുൻപിൽ കതക് പിടിപ്പിക്കാൻ പറ്റാത്തവ അശോക് ലെയ്ലാൻഡ് ആണെങ്കിൽ ചീറ്റ എന്ന പേരിൽ ഈ വിഭാഗം ഷാസി ഇറക്കുന്നു.
മറ്റൊന്ന് lpo എന്നാൽ ലാസ്റ്റ് വാഗൻ പുൽമെൻ ഓവർ ഹാങ്ങ് എന്ന് വെച്ചാൽ മുൻ ടയർ ന് മുന്നിൽ കതക് പിടിപ്പിക്കാൻ പറ്റുന്നവ അശോക് ലെയ്ലാൻഡ് വൈക്കിംഗ് എന്നാണ് സമാന വിഭാഗം വിപണിയിൽ ഇറങ്ങുന്നത്
നഗര ഉപയോഗത്തിനും ഹൈ റേഞ്ച് വഴികൾ ക്കും യോജിച്ച lp വിഭാഗം 7383 mm ആകെ നീളത്തിലും ( വീൽ ബേസ് 4225 mm), 9495 നീളത്തിലും ( വീൽ ബേസ് 5195 mm ) ലും ലഭ്യമാണ്
ടൂറിസ്റ്റ്, ദീർഘ ദൂര , ഇന്റർ സിറ്റി യാത്ര കൾക്ക് അനുയോജ്യമാണ് lpo ഷാസി. 5334 mm, 5545 mm, 5845 mm, 6200 mm തുടങ്ങി 10.3 മീറ്റർ മുതൽ 11.8 മീറ്റർ വരെ വിവിധ നീളങ്ങളിൽ ലഭിക്കുന്നതാണ്.
മികച്ച യാത്ര സുഖം നൽകുന്ന മുന്നിലും പിന്നിലും വാവെള്ളേര് സസ്പെന്ഷന് ആണ് നൽകുന്നത് , സാധാരണ ലീഫ് സ്പ്രിങ് സംവിധാനവും ലഭ്യമാണ് ആവശ്യക്കാർക്ക് എയർ സസ്പെന്ഷനും ലഭ്യം.
10-R-20 സൈസ് ലുള്ളതാണ് റേഡിയേൽ ടയർ കൾ
ഇന്ധന ടാങ്ക് lp 42 wb ക്ക് 160 ലിറ്റർ ബക്കിയുള്ളവക്ക് 250 ലിറ്റർ.
ലാഡർ ടൈപ്പ് ഷാസി യാണ് മുൻഭാഗം താഴോട്ട് ചെരിഞ്ഞു നിക്കുന്നത് ടാറ്റാ യുടെ പഴയ ശൈലിയിൽ നിന്നും മെച്ചപ്പെട്ടിട്ടുണ്ട്.
ആകെ ഭാരം 16200 കിലോഗ്രാം.
പരമാവധി വേഗത 80 കിലോമീറ്റർ.
ഇന്ധന ക്ഷമത ബോഡിക്കും ഷാസി യുടെ നീളത്തിനനുസരിച്ചും വ്യത്യാസം വരാം.
എങ്കിലും ശരാശരി 4.5 മുതൽ 5.8 കിലോമീറ്റർ വരെ ഇന്ധന ക്ഷമത നിരത്തിലിറങ്ങിയ വാഹനങ്ങൾക്ക് ലഭിക്കുന്നുണ്ട്.
സർവീസ് ഇടവേള 60000 കിലോമീറ്റർ ദീർഘ ദൂര വാഹനത്തിനും 4000 കിലോമീറ്റർ ഹ്രസ്വ ദൂര സർവീസ് ബസ് കൾക്കും.
3 വർഷം അല്ലെങ്കിൽ 3 ലക്ഷം കിലോമീറ്റർ വാറന്റി ഡ്രൈവ് ലൈൻ ന് വാഗ്ദാനം ചെയ്യുന്നു.
വില 16 ലക്ഷം മുതൽ 21 ലക്ഷം വരെ
എഴുത്ത് : കടപ്പാട്

0 Comments